Wednesday, July 22, 2020

നാടകം : ആർക്കമെഡീസ്


 നാടകം


ആർക്കമെഡീസ്




തെക്കൻ ഇറ്റലിയിലെ തുറമുഖ നഗരമായ സിറാക്യൂസിൽ 287 ബിസിയാണ് ആർക്കമെഡീസ് ജനിച്ചത്.  ഹെയ്റോ രണ്ടാമൻ എന്ന രാജാവിനെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്.  ഹെയ്റോ രാജാവിനെ നിർദ്ദേശപ്രകാരം സ്വർണ്ണപ്പണിക്കാരൻ ഒരു കിരീടം നിർമ്മിച്ച് നൽകി.  സ്വർണ്ണകിരീടത്തിൽ മായംകലർന്ന ഉണ്ടോ എന്ന് പരിശോധിക്കാൻ രാജാവ് ആർക്കമെഡീസിനോട്   കൽപ്പിച്ചു .

 രാജാവ്:  ആരവിടെ....?

 ഭടൻ:  അടിയൻ
 രാജാവ്:  വേഗം ആർക്കിമിഡീസിനെ വിളിച്ചു കൊണ്ടു വരൂ..

 ഭടൻ:  അടിയൻ ആജ്ഞ പോലെ
(രണ്ടു ഭടന്മാർ ചേർന്ന് ആർക്കിമിഡീസിനെ വിളിച്ചു കൊണ്ടു വരുന്നു)

  രാജാവ്:  വരു ആർക്കമഡീസ് സ്വാഗതം.  താങ്കൾ ഞാൻ  വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്. ഞാനൊരു പുതിയ കിരീടം പണിയിക്കാൻ കൊടുത്ത കാര്യം താങ്കൾ അറിഞ്ഞു കാണുമല്ലോ? അതിൽ മായം കലർന്ന ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയണം. കിരീടത്തിന് യാതൊരു കുഴപ്പവും സംഭവിക്കാൻ പാടില്ല.

 ആർക്കമെഡീസ്:  അടിയൻ, ശുദ്ധമായ സ്വർണ്ണത്തിൻറെ സാന്ദ്രത കണ്ടെത്താൻ സ്വർണക്കട്ടിയുടെ മാസിനെ അതിൻറെ വ്യാപ്തം കൊണ്ട് ഹരിച്ചാൽ മതി എന്ന് എനിക്കറിയാം.  എന്നാൽ കിരീടത്തിന് യാതൊരു കുഴപ്പവും പറ്റാതെ അതിൻറെ വ്യാപ്തം എങ്ങനെ കണ്ടുപിടിക്കാനാണ്.

  രാജാവ്:  അതൊന്നും എനിക്ക് അറിയേണ്ട ആവശ്യമില്ല.  താങ്കൾക്ക് ഞാൻ ഒരാഴ്ചക്കാലം സമയം തരുന്നു അതിനിടയ്ക്ക് ഇതിൽ മായംകലർന്ന ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തണം.  ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നത് ഞാൻ പറയേണ്ട കാര്യമില്ലല്ലോ?  താങ്കൾക്ക് പോകാം


  ആർക്കിമിഡീസിന്റെ വീട്
 പരിചാരകൻ:  അങ്ങുന്നേ എന്താ ഇത്ര വിഷമിച്ചിരിക്കുന്നെ ?

 ആർക്കമെഡീസ്:  രാജാവിൻറെ കിരീടത്തിൽ മായംകലർന്ന ഉണ്ടോ എന്ന് കണ്ടെത്താൻ കൽപിച്ചിരിക്കുകയാണ്. ശുദ്ധമായ സ്വർണ്ണത്തിൻറെ സാന്ദ്രത കണ്ടെത്താൻ സ്വര്ണക്കട്ടിയുടെ മസ്സിനെ അതിൻറെ വ്യാപതം കൊണ്ട് ഹരിച്ചാൽ കണ്ടെത്താൻ കഴിയും എന്ന് എനിക്കറിയാം.  എന്നാൽ കിരീടത്തിന് കേട് ഒന്നും സംഭവിക്കാതെ സ്വർണത്തിൽ മായം കലർന്നിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാണ് ?

 പരിചാരകൻ: അയ്യോ ! ഇനി എന്താ ചെയ്യുക...?
(കുറിച്ച് നേരം ആലോചിച്ചതിന് ശേഷം )
  അങ്ങേയ്ക്ക് വിചാരിച്ചാൽ കഴിയാത്ത കാര്യങ്ങൾ എന്തെങ്കിലുമുണ്ടോ ? ശ്രമിച്ചുനോക്കൂ കഴിയും.

 ആർക്കമെഡീസ്:  ഞാനൊന്ന് സ്വസ്ഥമായി കുറച്ചുനേരം ബാത്ടബിൽ കിടക്കട്ടെ...

 പരിചാരകൻ:  ശരി യമാനേ...

( ആർക്കമെഡീസ് ബാത്ടബിൽ നിറച്ചു  വെള്ളം നിറയ്ക്കുന്നു.  അതിലേക്ക് ഇറങ്ങി കിടക്കുന്നു. )

 ആർക്കമെഡീസ്:  ഞാൻ കിടക്കുമ്പോൾ വെള്ളമെല്ലാം ആദേശം ചെയ്തു പോകുന്നല്ലോ അത്ഭുതം തന്നെ

 വീണ്ടും വെള്ളം നിറച്ചു വീണ്ടും ബാത്ത് ടബിലേക്ക് ഇറങ്ങി കിടക്കുന്നു.

ആർക്കമെഡീസ്: യൂറിക്ക യുറിക്ക (ഉറക്കെ വിളിച്ചു പറയുന്നു.)

 (ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ബാത്ത് ടബിൽ നിന്ന് ഇറങ്ങി ഓടുന്നു.)

 പരിചാരകൻ 1:  അങ്ങുന്ന് വിവസ്ത്രനായി ആണല്ലോ ഇറങ്ങി ഓടുന്നത്...?

 പരിചാരകൻ 2:  അയ്യോ വരൂ നമുക്ക് വസ്ത്രം അദ്ദേഹത്തിന് കൊടുക്കാം .

 (അങ്ങുന്നെ നിൽക്കൂ…. വസ്ത്രം ധരിച്ചിട്ട് പോകു
പരിചാരകൻ പുറകെ നിന്ന് ഉറക്കെ വിളിച്ചു പറയുന്നു ഓടുന്നു.)

 രാജകൊട്ടാരത്തിൽ ആർക്കമെഡിസിയും
പരിചാരകാരും ഓടിയെത്തുന്നു... പരിചാരകർ വസ്ത്രം ആർക്കമെഡീസിനെ ധരിപ്പിക്കുന്നു.

 രാജാവും പരിവാരങ്ങളും അത്ഭുതരായി നോക്കിനിൽക്കുന്നു.
 ആർക്കമെഡീസ്:  യൂറിക്കാ……. യൂറിക്ക……..( സന്തോഷത്തോടെ)  ക്ഷമിക്കണം മഹാരാജാവേ  കണ്ടുപിടിച്ചു   കിരീടത്തിൽ മായം കലർന്നിട്ടുണ്ടോ  ഇല്ലയോ എന്നുള്ളത് എങ്ങനെയാണെന്ന് കണ്ടുപിടിക്കാനുള്ള മാർഗം ഞാൻ കണ്ടെത്തി. അതിൻറെ ആവേശത്തിൽ വസ്ത്രം പോലും ധരിക്കാൻ ഞാൻ മറന്നുപോയി.

 രാജാവ്:  ഹഹഹ ...' അങ്ങനെ ആകട്ടെ എന്താണ് താങ്കൾ കണ്ടെത്തിയത് ?

 ആർക്കമെഡീസ്:  ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങി ഇരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

 ഞാൻ കുളിക്കാനായി  ജലം നിറച്ച് കുളി തൊട്ടിയിൽ കേറി കിടന്നപ്പോൾ ജലം കവിഞ്ഞൊഴുകുന്നതായി കണ്ടു . ഇതിൽ നിന്ന് ഒരു വസ്തുവിനെ വ്യാപ്തം കണക്കാക്കാൻ  വസ്തു ആദേശം ചെയ്യുന്ന ജലത്തിൻറെ വ്യാപ്തം കണ്ടാൽ മതി അങ്ങനെ കിരീടത്തിന് വ്യാപ്തവും സാന്ദ്രതയും കണ്ടെത്താൻ കഴിയും.

 രാജാവ്:  ആരവിടെ  കിരീടം എടുത്തു കൊണ്ടു വരൂ. അത് മുങ്ങി ഇരിക്കാൻ കഴിയാത്തക്ക വിധത്തിലുള്ള ഒരു പാത്രവും ജലവും കൊണ്ടുവരു.

 ഭടൻ:  അടിയൻ

 (രണ്ട് ഭടന്മാർ ചേർന്ന് ഒരു പാത്രത്തിൽ ജലവും കിരീടവും എടുത്തുകൊണ്ടു വരുന്നു)

 ആർക്കമഡീസ് കിരീടം പാത്രത്തിലെടുത്ത് ജലത്തിലേക്ക് താഴ്ത്തി വയ്ക്കുന്നു അതിൽ നിന്ന് വരുന്ന ജലത്തെ ശേഖരിക്കുന്നു അതിൻറെ ഭാരം അളക്കുന്നു എന്നിട്ട് കണക്കുകൾ ചെയ്തു നോക്കുന്നു.  എന്നിട്ട് സാന്ദ്രത കണ്ടെത്തുന്നു. )

 ആർക്കമെഡീസ്: മഹാരാജാവേ കിരീടത്തിൽ മായം കലർന്ന ഉണ്ട്  .

 രാജാവ്:  ആരവിടെ തട്ടാനെ തൂക്കിലേറ്റു...
















No comments:

Post a Comment